തൃശൂരിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

രേണുക വേണു

ബുധന്‍, 20 നവം‌ബര്‍ 2024 (14:21 IST)
Food safety check - Thrissur

തൃശൂര്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഭക്ഷ്യ സുരക്ഷാ ടീം നടത്തിയ പരിശോധനയില്‍ അഞ്ച് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. 
 
പൂങ്കുന്നത്തെ അറേബ്യന്‍ ട്രീറ്റ്, ജൂബിലി മിഷന്‍ ആശുപത്രിക്ക് സമീപമുള്ള നവ്യ റെസ്റ്റോറന്റ്, കൊക്കാലയിലെ നാഷണല്‍ സ്റ്റോര്‍, പടിഞ്ഞാറേ കോട്ടയിലെ കിന്‍സ് ഹോട്ടല്‍, രാമവര്‍മപുരത്തെ ബേ ലീഫ് എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഇവരില്‍ നിന്ന് പിഴ ഈടാക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തു. 

Must Read: ഉറങ്ങുന്നതിനു മുന്‍പ് രണ്ട് പെഗ് അടിക്കുന്നവര്‍ അറിയാന്‍ !
 
നാലു സ്‌ക്വാഡുകളായി തിരിഞ്ഞ് 34 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 21 ഹോട്ടലുകള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്‍കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍