കുട്ടികള്‍ക്ക് മുന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോക്‌സോ കേസിന് തുല്യമെന്ന് കേരള ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 17 ഒക്‌ടോബര്‍ 2024 (12:46 IST)
കുട്ടികള്‍ക്ക് മുന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോക്‌സോ കേസിന് തുല്യമെന്ന് കേരള ഹൈക്കോടതി. ഇത് പോക്‌സോ നിയമത്തിലെ സെക്ഷന്‍ 11 പ്രകാരം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്നും പോക്‌സോ നിയമപ്രകാരം ഇത് ശിക്ഷാര്‍ഹമാണെന്നും ഹൈക്കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞശേഷം ലോഡ്ജ് മുറിയില്‍ പ്രതികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കേസിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.
 
കൂടാതെ കുട്ടി കാണണമെന്ന ഉദ്ദേശത്തോടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം പ്രദര്‍ശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article