പ്ലസ്‌ടു വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച സംഭവം: പ്രതിയെന്ന് സംശയിയ്ക്കുന്ന ബന്ധു അരുൺ തൂങ്ങിമരിച്ചനിലയിൽ

Webdunia
ചൊവ്വ, 23 ഫെബ്രുവരി 2021 (11:02 IST)
ഇടുക്കി: ഇടുക്കി പള്ളിവാസൽ പവർഹൗസിന് സമീപം പ്ലസ്‌ടു വിദ്യാർത്ഥിനി കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിയ്ക്കുന്ന 28 കാരൻ ബന്ധു അരുൺ തൂങ്ങിമരിച്ച നിലയിൽ. പവർ‌ഹൗസിന് സമീപത്ത് നിണ്ടപാറ വണ്ടിത്തറയിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയോടെ അരുൺ ഇവിടെയെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. നേരത്തെ അരുണിനായി പവർഹൗസിന്റെ സമീപത്തെല്ലാം പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. ഉളി പോലുള്ള മൂർച്ഛയുള്ള ആയുധംകൊണ്ടുള്ള കുത്തേറ്റാണ് 17 കാരി രേഷ്മ കൊല്ലപ്പെട്ടത്. രേഷ്മയുടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താൻ പവർഹൗസിന് സമീപം മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. എന്നാൽ കണ്ടെത്താനായില്ല. ഏഴു കിലോമീറ്റർ പരിധിയിൽ ഡ്രോൺ ഉപയോഗിച്ഛ് നിരീക്ഷണം നടത്തിയെങ്കിലും അതും ഫലംകണ്ടില്ല, രേഷ്മയെ കൊലപ്പെടുത്തും എന്നും ശേഷം താനും ആത്മഹത്യ ചെയ്യുമെന്നും അരുൺ എഴുതിയ കത്ത് അരുണിന്റെ മുറിയിൽനിന്നും നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article