പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 28 മാര്‍ച്ച് 2023 (13:25 IST)
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ഓര്‍ക്കാട്ടേരി സ്വദേശി കെ കെ ബാലകൃഷ്ണനാണ് അറസ്റ്റിലായത്. ഇന്നലെയായിരുന്നു സംഭവം. ചോമ്പാലയില സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് പ്രതി. 
 
തന്റെ മകളും മകനും പഠിക്കുകയാണെന്ന് പറഞ്ഞായിരുന്നു ഇയാള്‍ പെണ്‍കുട്ടിയുമായി ചാറ്റ് തുടങ്ങിയത്. പിന്നാലെ പെണ്‍കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. ചാറ്റുചെയ്യുന്നത് ആരോടും പറയരുതെന്നും ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article