പ്ളസ് വൺ ക്ളാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഈ മാസം 31നു മുന്‍മ്പ് പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. പാഠപുസ്തകങ്ങളുടെ അപര്യാപ്തത ഉടന്‍ പരിഹരിച്ച് വിദ്യാര്‍ഥികള്‍ക്ക് എത്രയും വേഗം പുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭയില്‍ ഈ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആവശ്യമുളള സ്കൂളുകളില്‍ കൂടുതല്‍ പ്ലസ് ടു സീറ്റുകളും ബാച്ചും തുടങ്ങുന്നതു സർക്കാരിന്റെ പരിഗണനയിലാണെന്നും അബ്ദുറബ്ബ് പറഞ്ഞു.