പുതുപുത്തന്‍ സിനിമകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഭാഷാ സിനിമകളുടെ വ്യാജ സിഡി വില്‍പ്പനയുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നടത്തിയ റെയ്ഡില്‍ വിജയുടെ പുതിയ ചിത്രമായ കത്തി ഉള്‍പ്പെടെയുള്ള സിനിമകളുടെ സിഡിയാണ് പിടിച്ചെടുത്തത്.
തമിഴ്നാട് ശിവകാശി സ്വദേശി ബാല്‍രാജ് (50) ആണ് അറസ്റ്റിലായ ഒരാ:ള്‍. കടയ്ക്കല്‍ മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തിയിരുന്ന പാങ്ങോട് ആനയറ പുത്തന്‍ വീട്ടില്‍ ലുക്മാന്‍ എന്ന 66 കാരനും പിടിയിലായി. മലയാളം സിനിമകളായ വിക്രമാദിത്യന്‍, മുന്നറിയിപ്പ്, അപ്പോത്തിക്കിരി, അവതാരം, കൂതറ എന്നീ സിനിമകളുടെ സിഡികളും പിടിച്ചെടുത്തവയില്‍ പെടുന്നു.
ഡിവൈഎസ്പി സനല്‍കുമാര്‍, ആന്‍റി പൈറസി സെല്‍ ഇന്‍സ്പെക്ടര്‍മാരായ പൃഥ്വീരാജ് എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.