സൗഹാർദ്ദപരമായ സമീപനമാണ് പൊലീസിനുള്ളത്, ഒറ്റപ്പെട്ട സംഭവങ്ങളില്‍ നടപടിയുണ്ടാകും; കീഴാറ്റൂർ ചര്‍ച്ച ചെയ്‌തില്ല: മുഖ്യമന്ത്രി

Webdunia
ബുധന്‍, 28 മാര്‍ച്ച് 2018 (16:26 IST)
സംസ്ഥാനത്ത് പൊലീസിനെതിരെ വ്യാപക പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള അതിക്രമ സംഭവങ്ങൾ കുറഞ്ഞു. ജനങ്ങളുമായി  സൗഹാർദ്ദപരമായ സമീപനമാണ് പൊലീസ് പാലിക്കുന്നത്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പത്തേക്കാളും സൗഹാർദ്ദപരമായിട്ടാണ് പൊലീസ് ഇപ്പോള്‍ പെരുമാറുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവന്ന അതിക്രമങ്ങളിൽ നല്ല കുറവാണ് വന്നിരിക്കുന്നത്. ഒറ്റപ്പെട്ട് ഉണ്ടായ ചില സംഭവങ്ങളിലെ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷം പറഞ്ഞു.

കീഴാറ്റൂർ ബൈപ്പാസ് സംബന്ധിച്ച പ്രശ്നം ഗഡ്കരിയുമായി ചർച്ച ചെയ്‌തില്ല. തലപ്പാടി – നീലേശ്വരം ദേശീയപാതാ വികസനം ചർച്ച ചെയ്തു. സ്ഥലമേറ്റെടുത്താൽ മറ്റു നടപടികൾ വേഗത്തിലാക്കുമെന്ന് ഗഡ്കരി ഉറപ്പുനൽകി. കീഴാറ്റൂർ പ്രശ്നം കേരളത്തിൽ വച്ച് പറഞ്ഞു കഴിഞ്ഞതിനാല്‍ വിഷയം ഡല്‍ഹിയില്‍ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും പിണറായി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article