പൊലീസിനെ നേര്‍വഴിക്ക് നയിക്കാന്‍ ബെഹ്‌റ; ജനങ്ങളോട് മോശമായി പെരുമാറുന്ന പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും

ചൊവ്വ, 27 മാര്‍ച്ച് 2018 (08:18 IST)
സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരെ നേര്‍വഴിക്ക് നയിക്കാന്‍ ഡി ജി പി ലോക്നാഥ് ബെഹ്‌റ നടപടികള്‍ തുടങ്ങി. പൊലീസിനെതിരെ വ്യാപകമായ പരാതി ഉയരുകയും അടുത്തിടെ വാഹന പരിശോധനയ്ക്കിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസുകാര്‍ക്ക് കര്‍ശനമായ പരിശീലനം വേണമെന്ന് ഡിജിപി ഉത്തരവിടുന്നത്.
 
ശരിയായ വാഹന പരിശോധനാരീതി സംബന്ധിച്ചും പ്രായോഗിക പരിശീലനം നല്‍കണം. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പരിശീലനം തുടങ്ങണം. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡി.ജി.പി നല്‍കി. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുമ്പോള്‍, മറ്റ് വാഹനങ്ങളുടെ അതിവേഗം എന്നിവ കണ്ടെത്തുന്ന സന്ദര്‍ഭങ്ങളില്‍ പോലീസുകാര്‍ ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കും.
 
ജനങ്ങളോട് മോശമായി പെരുമാറുന്ന പോലീസുകാര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കുംമെന്ന് ബെഹ്‌റ അറിയിച്ചു. സംസ്ഥാനത്ത് നടക്കുന്ന പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍