കേരളത്തിന്റെ ഔദ്യോഗിക ഭാഷ - തെറി?!

തിങ്കള്‍, 26 മാര്‍ച്ച് 2018 (16:01 IST)
അടുത്തിടെയാണ് ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്. ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത് പോലെ സര്‍ക്കാര്‍ മനസ്സ് വെച്ചാല്‍ ‘തെറി’യെ ഔദ്യോഗിക ഭാഷയാക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാക്രഷ്ണന്‍.
 
സംസ്ഥാനത്ത് അടിക്കടി നടക്കുന്ന പൊലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ടാണ് തിരുവഞ്ചൂര്‍ നിയമസഭയില്‍ സര്‍ക്കാരിനെ പരിഹസിച്ചത്.
 
സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങള്‍ക്ക് പിണറായി സര്‍ക്കാരാണ് ഉത്തരവാദിയെന്ന് അദ്ദേഹം പറഞ്ഞു.  ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്ന് അദ്ദേഹം ആരോപിച്ചു. 
 
അതേസമയം, സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പൊലീസിലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍