കൊവിഡ് പ്രതിരോധത്തിൽ ജനം ഒപ്പം നിന്നു, ചിലർ രാഷ്ട്രീയ താത്‌പര്യത്തോടെ പ്രവർത്തിച്ചു: മുഖ്യമന്ത്രി

Webdunia
ശനി, 2 മെയ് 2020 (13:10 IST)
കൊവിഡ് പ്രതിരോധത്തിൽ ജനം സർക്കാരിനൊപ്പം നിന്നപ്പോൾ രാഷ്ട്രീയ താത്‌പര്യം മുൻനിർത്തി ചിലർ പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാനത്തിന്റെ ചെലവ്‌ വര്‍ധിച്ചതും വരവ് കുറഞ്ഞതും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും കേന്ദ്രസഹായം ആവശ്യമുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.
 
ലോകശ്രദ്ധ പിടിച്ചുവെക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്.കൊവിഡ് 19 പ്രവർത്തനത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ കടുത്ത സാമ്പത്തിക ബാധ്യതയാണ് സർക്കാരിന് ഉണ്ടാക്കിയത്. ഈ ഘട്ടത്തിലാണ് ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നതടക്കമുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്. എന്നാല്‍ സമൂഹത്തിന്റെ പൊതു താത്പര്യം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ  രാഷ്ട്രീയ താത്പര്യം ഉള്ള ചിലർക്ക് പറ്റാത്ത സാഹചര്യമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article