എന്റെ മരണം കൊതിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരുണ്ടെന്നും അവരാണ് തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്ക് ആരോഗ്യകരമായ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിയെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ മരിക്കണമെന്ന് ആഗ്രഹമുള്ള ആളുകളുടെ ആഗ്രങ്ങളാണ് പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് കുറഞ്ഞെന്ന വാര്‍ത്തയെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ ആഗ്രഹിച്ചതു കൊണ്ട് മാത്രം ഒരു മനുഷ്യന് അങ്ങനെ സംഭവിക്കില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും 15 വര്‍ഷമായി നടത്തുന്ന സാധാരണ ചെക്കപ്പാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.