ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ മുൻ മന്ത്രി പി കെ ജയലക്ഷമിയെ ദേവസ്വം ശകാരിച്ച് ഓടിച്ചു

Webdunia
ഞായര്‍, 4 മാര്‍ച്ച് 2018 (13:11 IST)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയ മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയെ ദേവസ്വം ഉദ്യോഗസ്ഥര്‍ ശകാരിച്ച് ഓടിച്ചു. യുഡിഎഫ് മന്ത്രിസഭയിലെ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ജയലക്ഷ്മി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസുകാര്‍ ഇതുവരെ തയാറായിട്ടില്ല.
 
ദേവസ്വം വകുപ്പിന്റെ പക്ഷത്ത് നിന്നുമുണ്ടായ ശകാരവര്‍ഷം കേട്ട് മനംനൊന്താണ് ജയലക്ഷ്മി ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയത്. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ ആരും പ്രതികരിക്കാത്തത് വിവാദമായിട്ടുണ്ട്. ദേവസ്വത്തിലെ കോൺഗ്രസ് അനുകൂലിയിൽ നിന്നുമാണ് ജയലക്ഷ്മിക്ക് ഇത്തരം ദുരനുഭവം ഉണ്ടായിരിക്കുന്നത്. 
 
ഉദ്യോഗസ്ഥന്റെ പ്രവൃത്തിക്കെതിരെ കൗണ്‍സിലര്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ആന്റോ തോമസ് ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article