പിണറായിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മനസാക്ഷിയില്ലാതെ വീട്ടമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. സൌമ്യയുടെ സ്വഭാവദൂഷ്യത്തെ തുടർന്നാണ് ഒഴുവാക്കിയതെന്ന് ഭർത്താവ് കിഷോറ് പറയുന്നു. അഞ്ചു വർഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്.
ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു. പത്തൊൻപതാം വയസ്സിലാണ് സൌമ്യ വിവാഹിതയാകുന്നത്. എന്നാൽ, വിവാഹത്തിന് ശേഷം ഭർത്താവിന്റെ പീഡനം സഹിക്കാതെ വീട്ടിൽ എന്നും ബഹളം ഉണ്ടാകുമായിരുന്നു. ഇക്കാര്യം സൌമ്യ തന്നെ സമ്മതിച്ചതാണ്. ഇതോടെ സൌമ്യ കുറച്ച് കാലം മറ്റൊരാളോടൊപ്പവും താമസിച്ചിരുന്നു.
ഇതോടെ, രണ്ടാമത്തെ കുട്ടിയുടെ പിതൃത്വത്തില്‍ സംശയം തോന്നിയ കിഷോര്‍ തനിക്ക് എലിവിഷം നല്‍കിയെന്നും കുറച്ചുനാള്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നുവെന്നാണ് സൌമ്യ പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. അതില്‍ നിന്നുമാണ് ബന്ധുക്കളെ എലിവിഷം നൽകി കൊലപ്പെടുത്താന്‍ തനിക്ക് ആശയം കിട്ടിയതെന്നാണ് സൗമ്യയുടെ മൊഴി.
എന്നാൽ, വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച കിഷോര്‍ വിഷം കഴിച്ചത് അവള്‍ തന്നെയാണെന്നും കിഷോർ പറയുന്നു. ആദ്യ കുട്ടി കീര്‍ത്തന മരിച്ചത് അസുഖം വന്നായിരുന്നു എന്നാണ് കിഷോര്‍ മൊഴി കൊടുത്തത്. അതുതന്നെയാണ് സൌമ്യയും പറയുന്നത്.
യുവാവിനെ വിവാഹം ചെയ്യാന്‍ പിതാവിനെ കൊല്ലേണ്ട കാര്യമില്ലെന്നാണ് പൊലീസ് പറയുന്നത്. വിവാഹത്തിന് തടസ്സം നിന്നതിനാലാണ് പിതാവിനെ കൊന്നതെന്നാണ് സൌമ്യ പറഞ്ഞത്. എന്നാൽ, ആരും തുണയില്ലാതെ താമസിക്കുമ്പോൾ ഒരു വിവാഹം കഴിച്ചാൽ അതിനെ ബന്ധുക്കൾ എതിർത്തിരുന്നില്ലെന്ന് മറ്റ് ബന്ധുക്കൾ പറയുന്നു. ഇത് പൊലീസിനെ കൂടുതൽ സംശയത്തിനിടയാക്കിയിരിക്കുകയാണ്.