ഒരുകാലത്ത് സൌത്ത് ഇന്ത്യയുടെ മനം കവർന്ന മാദകറാണി ആയിരുന്നു ഷക്കീല. കാലം മാറിയപ്പോൾ ഷക്കീലയുടെ സ്ഥാനത്തേക്ക് സണ്ണി ലിയോണും മിയ ഖലീഫയും വന്നു. എന്നാൽ, ഷക്കീലയ്ക്ക് ലഭിക്കാത്ത സ്വീകാര്യതയായിരുന്നു ഇരുവർക്കും ലഭിച്ചത്. ഇപ്പോൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഷക്കീല അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.
സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തിയപ്പോൾ അവര്‍ക്കൊപ്പം നിന്ന് സെല്‍ഫി ജയസൂര്യ സെൽഫി എടുത്തിരുന്നു. സണ്ണി ലിയോണ്‍ വന്നപ്പോള്‍ താരങ്ങൾ സെല്‍ഫി എടുത്തു എന്തുകൊണ്ട് ഷക്കീലയ്ക്ക് ഈ സ്വീകാര്യത കിട്ടുന്നില്ല എന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ നടി നല്‍കിയ മറുപടി ഇങ്ങനെ.
‘ഇതിന് മുന്‍പ് പലരും എന്നോട് ഇക്കാര്യം ചോദിച്ചിട്ടുണ്ട്. എന്റെ കാലത്ത് ഇത്തരത്തിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്ല. തന്നെയുമല്ല ഇപ്പോള്‍ ആളുകള്‍ കുറച്ച് കൂടിയൊക്കെ അംഗീകരിച്ച് തുടങ്ങി‘. - ഷക്കീല പറയുന്നു. അതോടൊപ്പം, സണ്ണിയും മിയ ഖലീഫയും ഇടുന്നത് പോലെ താൻ ബിക്കിനി ഇട്ടാല്‍ കാണാന്‍ ഭംഗിയുണ്ടാകില്ലെന്നും അതും തന്റെ സ്വീകാര്യത കുറയാൻ കാരണമാകാറുണ്ടെന്നും ഷക്കീല പറയുന്നു. .
ഇപ്പോള്‍ നടക്കുന്ന കാസ്റ്റിങ് കൗച്ച് വിവാദങ്ങളൊക്കെ വെറും പബ്ലിസിറ്റി സ്റ്റണ്ടുകളാണെന്ന് പറഞ്ഞ ഷക്കീല തനിക്കോ തന്റെ പരിചയത്തില്‍ ആര്‍ക്കോ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിരുന്നതായി കേട്ടിട്ടില്ലെന്നും പറഞ്ഞു.