ബഹുഭാഷാ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുകയാണ് സണ്ണി ലിയോൺ. സണ്ണി ആദ്യമായി മുഴുനീള ചിത്രത്തില്‍ സണ്ണി എത്തുന്നു എന്നൊരു പ്രത്യേകതയുമുണ്ട് ഇതിന്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.
താന്‍ വളരെ ആകാംക്ഷയിലാണെന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ചിത്രത്തില്‍ എന്റെ കഥാപാത്രം വളരെ ശക്തമാണ്. വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളായിട്ടേ കരുതുന്നുള്ളുവെന്ന് പറയുന്ന സണ്ണി ഇ ചിത്രം തന്റെ ജീവിതം മാറ്റി മറിക്കുമോ എന്ന കാര്യം അറിയില്ലെന്നും പറയുന്നു.