മാനത്തെ കൊട്ടാരത്തിൽ അബിയുടെ നായകവേഷം ദിലീപ് തട്ടിയെടുത്തു ? തിരക്കഥാകൃത്ത് തുറന്നു പറയുന്നു !

ഞായര്‍, 3 ഡിസം‌ബര്‍ 2017 (12:57 IST)
ദിലീപിനെ അവഹേളിക്കുന്നതിനായി മാനത്തെകൊട്ടാരം എന്ന ചിത്രത്തെ കൂട്ടുപിടിക്കരുതെന്ന് ആ ചിത്രത്തിന്റെ രചന നിര്‍വഹിച്ച റോബിൻ തിരുമല. മാനത്തെ കൊട്ടാരത്തിൽ നിന്നും അബിയെ പുറത്താക്കിയാണ് ദിലീപ് അതിലെ നായകവേഷം തട്ടിയെടുത്തതെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്നും റോബിന്‍ പറയുന്നു.
 
അബി നമ്മെ വിട്ടുപിരിഞ്ഞ ഉടന്‍ തന്നെ അത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. താനും കലാഭവൻ അൻസാറും ചേർന്ന് രചന നിർവ്വഹിക്കുകയും സുനിൽ സംവിധാനം ചെയ്യുകയും ചെയ്ത മാനത്തെ കൊട്ടാരം എന്ന സിനിമയില്‍ അബിയെയാണ് ആദ്യം നായകനാക്കിയിരുന്നതെന്നും, പിന്നീട് ദിലീപിന്റെ ഇടപെടല്‍ മൂലമാണ് ആ വേഷം അബിക്ക് ആ വേഷം നഷ്ടപ്പെട്ടതെന്നുമുള്ള തരത്താലായിരുന്നു വാര്‍ത്ത വന്നത്.
 
വാസ്തവ വിരുദ്ധമായ ഒരു വാര്‍ത്തയാണ് അത്. അത്തരമൊരു വാര്‍ത്ത വന്നത് തന്നെ വളരെയേറെ വേദനിപ്പിച്ചു.മാനത്തെകൊട്ടാരം എന്ന സിനിമയുടെ കഥ ചർച്ചചെയ്തതുമുതല്‍ ഷൂട്ടിങ് തുടങ്ങും വരെ ഒരു ഘട്ടത്തില്‍പ്പോലും ദിലീപ് അല്ലാതെ മറ്റൊരാളെയും തങ്ങൾ നായകനായി പരിഗണിച്ചിരുന്നില്ലെന്നും റോബിന്‍ പറയുന്നു. 
 
എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി ആദ്യ ദിനങ്ങളിൽ തന്നെ മറ്റൊരുമാറ്റം കൊണ്ടുവന്നു. ചിത്രത്തിലുണ്ടായിരുന്ന അന്തരിച്ച നടൻ സാഗർ ഷിയാസിന് പകരം നാദിർഷാ എത്തിയതായിരുന്നു ആ മാറ്റം. സംവിധായകന്റെ മാത്രം തീരുമാനമനുസരിച്ചായിരുന്നു ആ മാറ്റമെന്നും റോബിന്‍ വ്യക്തമാക്കി. മാനത്തെ കൊട്ടാരത്തിനു ശേഷം താന്‍ തിരക്കഥയെഴുതി സുനിൽ സംവിധാനം ചെയ്ത ആലഞ്ചേരി തമ്പ്രാക്കളിലും ദിലീപായിരുന്നു നായകൻ. 
 
തനിക്കറിയുന്ന ദിലീപ് എന്ന നടൻ അദ്ദേഹത്തിന്റെ സഹപ്രവർത്തകരെ പാരവയ്ക്കുകയോ അവരുടെ വേഷങ്ങൾ തട്ടിയെടുക്കുകയോ ചെയ്യുല്ല. അയാള്‍ക്ക് അയാളുടേതായ ഒരു ഇടം ഉണ്ടെന്നാണ് എന്നും ഇന്നും എന്നും താന്‍ വിശ്വസിക്കുന്നത്. നമ്മെ വിട്ടു പിരിഞ്ഞ പ്രിയപ്പെട്ട അബിക്കും അദ്ദേഹത്തിന്റേതായ ഒരിടം ഉണ്ടായിരുന്നു... അഭിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍