അബി മരിച്ച ദിവസമായിരുന്നു ദിലിപും നാദിര്‍ഷായും ചേര്‍ന്നു നടത്തുന്ന ദേ പുട്ട് എന്ന റെസ്റ്റോറന്റിന്റെ ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിനായി ദിലീപ് പോയത്. തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ദിലീപ് അബിയുടെ വീട്ടിലേക്കെത്തിയത്. അബിയുടെ മൂവാറ്റുപുഴയിലുള്ള വീട്ടിലേക്കാണ് ദിലീപ് എത്തിയത്. അബിയുടെ ഭാര്യയേയും മക്കളേയും ദിലീപ് ആശ്വസിപ്പിക്കുകയും ചെയ്തു.
ദിലീപ് വീട്ടിലെത്തുന്ന സമയത്ത് അബിയുടെ മകനും യുവതാരവുമായ ഷെയിന്‍ നിഗവും അടുത്ത ബന്ധുക്കളും മാത്രമേ വീട്ടിലുണ്ടായിരുന്നു. അബിയുടെ അപ്രതീക്ഷിതമായ വിടവാങ്ങലിന്റെ ആഘാതത്തില്‍ നിന്ന് കുടുംബാംഗങ്ങള്‍ ഇതുവരെയും മുക്തരായിട്ടില്ല. അതുകൊണ്ട് തന്നെ ദിലീപിന്റെ സാന്ത്വന വാക്കുകളെല്ലാം കേട്ടെങ്കിലും ഒന്നു പറയാന്‍ ഷെയിനിന് കഴിഞ്ഞതുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.