സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 57 ആയി ഉയര്‍ത്താന്‍ ആലോചന; ബഡ്ജറ്റില്‍ പ്രഖ്യാപനത്തിനു സാധ്യത

സിആര്‍ രവിചന്ദ്രന്‍
ശനി, 21 ജനുവരി 2023 (13:01 IST)
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 57 ആയി ഉയര്‍ത്താന്‍ ആലോചന. ബഡ്ജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനത്തിനു സാധ്യത ഉണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തര നടപടി. കൂടാതെ പൊതുമേഖല സ്ഥാപനങ്ങളിലെയും പെന്‍ഷന്‍ പ്രായം കൂട്ടാന്‍ നിര്‍ദ്ദേശമുണ്ട്.
 
ഇതിലൂടെ 4000 കോടി രൂപ അടുത്തവര്‍ഷം ലാഭിക്കാം എന്നാണ് കരുതുന്നത്. വരുന്ന ബഡ്ജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. ഇത്‌സംബന്ധിച്ച് കെ മോഹന്‍ദാസ് അധ്യക്ഷനായ ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശയും നിലവിലുണ്ട്. നിലവില്‍ 56 ആണ് പെന്‍ഷന്‍ പ്രായം.

അനുബന്ധ വാര്‍ത്തകള്‍

Next Article