വിദ്വേഷ പ്രസംഗം: പി.സി.ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍

Webdunia
ബുധന്‍, 25 മെയ് 2022 (16:43 IST)
വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസിന്റെ കസ്റ്റഡിയില്‍. ജാമ്യം റദ്ദാക്കിയതിനു പിന്നാലെ പി.സി.ജോര്‍ജ് പാലാരിവട്ടം പൊലീസില്‍ ഹാജരായിരുന്നു. ഫോര്‍ട്ട് പൊലീസ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി പി.സി.ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജോര്‍ജ്ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. തിരുവനന്തപുരത്ത് അഭിഭാഷകരുണ്ടെന്ന് ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article