സ്വർണവില കുതിക്കുന്നു, മൂന്ന് ദിവസം കൊണ്ട് ഉയർന്നത് 720 രൂപ

Webdunia
ബുധന്‍, 25 മെയ് 2022 (16:24 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധന. പവന് 120 രൂപയാണ്‌ ഇന്ന് കൂടിയത്. ഇന്നലെ 480 രൂപയും തിങ്കളാഴ്ച 120 രൂപയും കൂടിയിരുന്നു.മൂന്ന് ദിവസത്തിനിടെ 720 രൂപയാണ് സ്വർണവില ഉയർന്നത്.
 
38,320  രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഗ്രാമിന് 4790 രൂപയാണ് നിലവിലെ വില.

അനുബന്ധ വാര്‍ത്തകള്‍

Next Article