പി സി ജോര്‍ജിനു മുന്നില്‍ ‘നോട്ട’ പോലും മടിച്ചു നിന്നു; നോട്ട ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ചത് മോന്‍സ് ജോസഫിന്റെ മണ്ഡലത്തില്‍

Webdunia
വെള്ളി, 20 മെയ് 2016 (11:30 IST)
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ വിചാരിച്ച പോലെ തിളങ്ങാന്‍ ‘നോട്ട’ (നിഷേധവോട്ട്) യ്ക്ക് കഴിഞ്ഞില്ല. ശക്തമായ ചതുഷ്‌കോണ മത്സരം നടന്ന പൂഞ്ഞാറില്‍ ഒരുപാര്‍ട്ടിയുടെയും പിന്തുണയില്ലാതെ മത്സരിച്ച പി സി ജോര്‍ജിനു മുന്നില്‍ നോട്ട പോലും പകച്ചു നിന്നു എന്നത് വേറൊരു സത്യം.
 
കാല്‍ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് പൂഞ്ഞാറില്‍ പി സി ജോര്‍ജ് തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ നോട്ട പിടിച്ചത് വെറും 313 വോട്ടുകള്‍ മാത്രം. സംസ്ഥാനത്ത് ‘നോട്ട’ഏറ്റവും കുറവ് വോട്ടുകള്‍ 
പിടിച്ചതും പൂഞ്ഞാര്‍ മണ്ഡലത്തിലാണ്.
 
മോന്‍സ് ജോസഫ് വിജയിച്ച കടുത്തുരുത്തി മണ്ഡലത്തിലാണ് ‘നോട്ട’ എറ്റവും അധികം വോട്ടു പിടിച്ചത്. 1533 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. 43 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തില്‍ യു ഡി എഫിന്റെ അനില്‍ അക്കര വിജയിച്ച വടക്കാഞ്ചേരിയിലും 89 വോട്ടിന് കെ സുരേന്ദ്രന്‍ പരാജയപ്പെട്ട മഞ്ചേശ്വരത്തുമാണ് നോട്ട നിര്‍ണായകമായത്.
 
വടക്കാഞ്ചേരിയില്‍ നോട്ട 968 വോട്ട് പിടിച്ചപ്പോള്‍ മഞ്ചേശ്വരത്ത് 646 വോട്ട് ആണ് നോട്ടയ്ക്ക് ലഭിച്ചത്.
Next Article