ബിജെപി ഗവര്‍ണറെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു; രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിക്കുന്നില്ല - മുഖ്യമന്ത്രി

Webdunia
തിങ്കള്‍, 15 മെയ് 2017 (10:39 IST)
രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളെ ആ​രും ന്യാ​യീ​ക​രി​ക്കു​ന്നി​ല്ലെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊലപ്പെട്ട സംഭവം ദൗർഭാഗ്യകരവും അപലപനീയവുമാണ്. ഇതു തടയാൻ എല്ലാ കക്ഷികൾക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ കൊലപാതകത്തിന്റെ പേരില്‍ ഗവർണറെ ഭീഷണിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് ഫാസിസമാണ്. ഗവർണർ ഭരണഘടനാ ചുമതലയാണ് നിറവേറ്റിയത്. പരാതി ലഭിച്ചാൽ അത് സർക്കാരിന് കൈമാറുകയെന്നത് ഗവർണർ സ്വീകരിക്കേണ്ട നടപടിക്രമം. കണ്ണൂരില്‍ അഫ്സ്പ നടപ്പാക്കണമെന്ന ബിജെപിയുടെ ആവശ്യത്തോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവെ മുഖ്യമന്ത്രി വ്യക്തമാക്കി.
Next Article