പത്തനംതിട്ടയില്‍ ഭക്ഷണം കഴിച്ച പണം ചോദിച്ച തട്ടുകട ഉടമയേയും കുടുംബത്തേയും ആക്രമിച്ചു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 13 ജനുവരി 2023 (08:43 IST)
പത്തനംതിട്ടയില്‍ ഭക്ഷണം കഴിച്ച പണം ചോദിച്ച തട്ടുകട ഉടമയേയും കുടുംബത്തേയും ആക്രമിച്ചു. എട്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. പൂങ്കാവിലെ തട്ടുകട ഉടമ ലിനോ, പിതാവ് സിബി, മാതാവ് ലിന്‍സി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
 
പൂങ്കാവ് സ്വദേശി ആരോമലും സംഘവുമാണ് ആക്രമിച്ചത്. പലതവണ ഭക്ഷണം കഴിച്ചതിന്റെ പണം ആരോമലും സംഘവും തരാനുണ്ടായിരുന്നു. ഇതു ചോദിച്ചതിനാണ് മര്‍ദ്ദനം.

അനുബന്ധ വാര്‍ത്തകള്‍

Next Article