കളമശേരിയില്‍ ഹോട്ടലുകളിലേക്ക് വിതരണത്തിനായി സൂക്ഷിച്ച 500 കിലോ അഴുകി ദുര്‍ഗന്ധം വമിക്കുന്ന ഇറച്ചി പിടികൂടി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 12 ജനുവരി 2023 (20:12 IST)
കളമശേരിയില്‍ ഹോട്ടലുകളിലേക്ക് വിതരണത്തിനായി സൂക്ഷിച്ച 500 കിലോ പഴകിയ ഇറച്ചി പിടികൂടി. കൊച്ചിയിലെ വിവിധ ഹോട്ടലുകളിലേക്കായി സൂക്ഷിച്ചതാണ് ഈ ഇറച്ചി. കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഇറച്ചി കണ്ടെത്തിയത്.
 
വിവിധ ഹോട്ടലുകളില്‍ ഷവര്‍മ്മ, അല്‍ഫാം അടക്കമുള്ള വിഭവങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യാനായി സൂക്ഷിച്ചതാണ് ഈ ഇറച്ചി. അഴുകി തുടങ്ങി രീതിയിലായിരുന്നു ഈ ഇറച്ചി. ഫ്രീസര്‍ തുറന്നപ്പോള്‍ തന്നെ കടുത്ത ദുര്‍ഗന്ധം വമിച്ചുവെന്നും പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍