ഭാര്യ വിദേശത്താണെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ചത് ഒന്നരവര്‍ഷം; കാര്‍പോര്‍ച്ചിന്റെ അടുത്ത് കുഴിയെടുത്തപ്പോള്‍ കിട്ടിയത് അസ്ഥികഷണങ്ങള്‍ ! ഞെട്ടിച്ച് വൈപ്പിന്‍ കൊലപാതകം

വ്യാഴം, 12 ജനുവരി 2023 (19:34 IST)
കൊച്ചി വൈപ്പിനില്‍ ഭാര്യയെ കൊന്ന് കുഴിച്ചിട്ടു. എടവനക്കാട് വാചാക്കല്‍ സജീവന്റെ ഭാര്യ രമ്യയാണ് മരിച്ചത്. ഒന്നരവര്‍ഷം മുന്‍പാണ് രമ്യയെ കാണാതായത്. ഭാര്യ വിദേശത്താണെന്ന് പറഞ്ഞാണ് സജീവന്‍ നാട്ടുകാരെ ഇത്രയും നാള്‍ കബളിപ്പിച്ചിരുന്നത്. സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിന്റെ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 
 
ഒന്നര വര്‍ഷം മുന്‍പാണ് രമ്യയെ കാണാതാകുന്നത്. കലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു രമ്യ. മുംബൈയിലേക്ക് അവിടെനിന്ന് വിദേശത്തേക്കും ജോലിയുടെ ആവശ്യത്തിനായി രമ്യ പോയി എന്നാണ് സജീവന്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് നടന്ന പൊലീസ് അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. 
 
ഒന്നര വര്‍ഷം മുന്‍പാണ് രമ്യയെ കാണാതാകുന്നത്. പൊലീസിന് ചില രഹസ്യ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് സജീവനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ സജീവന്‍ കുറ്റം സമ്മതിച്ചു. വീടിന്റെ കാര്‍ പോര്‍ച്ചിനോട് ചേര്‍ന്ന കുഴിയില്‍ നിന്നാണ് അസ്ഥികഷണങ്ങള്‍ ലഭിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍