പത്തനംതിട്ടയില്‍ സ്‌കാനിങ്ങിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രാഫറെ അറസ്റ്റുചെയ്തു

സിആര്‍ രവിചന്ദ്രന്‍
ശനി, 12 നവം‌ബര്‍ 2022 (11:38 IST)
പത്തനംതിട്ടയില്‍ സ്‌കാനിങ്ങിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രാഫറെ അറസ്റ്റുചെയ്തു. കൊല്ലം കടയ്ക്കല്‍ സ്വദേശി അംജിത്തിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. സ്‌കാനിങിനായി രാത്രിയെത്തിയ യുവതി വസ്ത്രം മാറുന്നതിനിടെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു 
 
സംശയം തോന്നിയ യുവതി നിലവിളിക്കുകയും ആളുകള്‍ സ്ഥലത്തെത്തി പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ സംശയം ശരിയാണെന്ന് ബോധ്യപ്പെടുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article