ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ജെയ്ഷ ഇ മുഹമ്മദ് ഭീകരനെ സുരക്ഷാസേന വധിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 11 നവം‌ബര്‍ 2022 (14:16 IST)
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ ജെയ്ഷ ഇ മുഹമ്മദ് ഭീകരനെ സുരക്ഷാസേന വധിച്ചു. ഷോപ്പിയാനില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുകയായിരുന്നു. അതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയും സുരക്ഷാ സൈന്യം തിരിച്ചടിക്കുകയുമായിരുന്നു.
 
കുല്‍ഗാം- ഷോപ്പിയാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കമ്രാന്‍ ഭായി എന്ന് വിളിപ്പേരുള്ള ഹനീസ് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഇന്ത്യാക്കാരനല്ലെന്ന് വ്യക്തമായി. കൂടുതല്‍ ഭീകരര്‍ക്കായി പ്രദേശത്ത് ജമ്മു കശ്മീര്‍ പോലീസും സൈന്യവും തെരച്ചില്‍ നടത്തി വരികയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍