പത്തനംതിട്ടയില്‍ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

ജോര്‍ജി സാം
വ്യാഴം, 14 മെയ് 2020 (17:22 IST)
കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തി. കൊടുമണ്‍ കോരുവിള ചക്കിമുക്ക് ജംങ്ഷനടുത്തുള്ള പുരയിടത്തിലാണ് മൃതദേഹം കണ്ടത്. തീ കത്തുന്ന നിലയില്‍ ശരീരം കണ്ട് സമീപവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം പുരുഷന്റെതാണെന്നും 40-50 പ്രായം ഉണ്ടാകുമെന്നും പൊലീസ് പറയുന്നു.
 
കത്തിക്കരിഞ്ഞ ശരീരത്തിനടുത്തുനിന്നും 2400 രൂപയും തീപ്പെട്ടിയും കണ്ടെടുത്തു. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യ ആണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. തീ ആളികത്തുന്ന ശരീരത്തെ ആദ്യം കണ്ടത് സമീപവാസിയായ വിദ്യാര്‍ഥിയാണ്. 
 
നാട്ടുകാരെത്തി വെള്ളം ഒഴിച്ച് തീ കെടുത്തിയെങ്കിലും അതിനകം മരിച്ചിട്ടുണ്ടായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍കോളേജിലേക്ക് മാറ്റി. 

അനുബന്ധ വാര്‍ത്തകള്‍

Next Article