ആരാണ് മികച്ച ഫീൽഡർ, കോഹ്‌ലിയോ അതോ ജഡേജയോ ? കോഹ്‌ലിയുടെ മറുപടി ഇങ്ങനെ !

വ്യാഴം, 14 മെയ് 2020 (13:58 IST)
മുംബൈ: ബാറ്റിങിലും ബോളിങിലും ഫീൽഡിങ്ങിലും ഒരുപോലെ കരുത്തുകാട്ടുന്ന ടീമാണ് ഇന്ത്യയുടേത്. ഇടക്കാലത്ത് ഇന്ത്യയുടെ ഫീൽഡിങ്ങിൽ പാളിച്ചകൾ ഉണ്ടായിരുന്നു എങ്കിലും.എതിരാളികളെ പിടിച്ചുകെട്ടുന്ന കാവൽ സൈന്യം ഇന്ന് ഇന്ത്യൻ നിരയിലുണ്ട്. നായകന്‍ വിരാട് കോലി, രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യര്‍, അങ്ങനെ പോകുന്നു മികച്ച ഫീൽഡർമാരുടെ നിര. ടീമിൽ ഇടംനേടിയപ്പോഴെല്ലാം മലയാളി താരം സഞ്ജു സാംസണും മികച്ച ഫീൽഡർ തന്നെ എന്ന് തെളിയിച്ചു. 
 
കോഹ്‌ലിയാണോ അതോ ജെഡേജയാണോ ഇന്ത്യൻ ടീമിലെ മികച്ച ഫീൽഡർ എന്ന് ചോദിച്ചാൽ ആരും അൽപ നേരത്തേയ്ക്ക് നിശബ്ദരാകും. ഒന്ന് ചിന്തിയ്ക്കാതെ അതിന് ഉത്തരം പറയാൻ സാധിയ്ക്കില്ല. ക്യാച്ചുകൾ കയ്യിലൊതുക്കുന്നതിലും, അതിവേഗത്തിൽ പന്ത് ദുരെനിന്നുപോലും സ്റ്റംപുകളിൽ കൊള്ളിയ്ക്കുന്നതിലും പ്രാവീണ്യമുള്ള താരങ്ങളാണ് ഇരുവരും. അത് ക്രിക്കറ്റ് ആരാധകർ പല തവണ കണ്ടിട്ടുള്ളതുമാണ്. ഇവരിൽ ആരാണ് മികച്ച ഫിൽഡർ എന്നതിൽ ഒരു പോൾ സംഘടിപ്പിച്ചിരിയ്ക്കുകയാണ് സ്റ്റാർ സ്പോർട്സ് ഇന്ത്യ.
 
ത്രോ നേരിട്ടു സ്റ്റംപില്‍ കൊള്ളിച്ച്‌ നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഒരേയൊരു അവസരം മാത്രം. ത്രോയ്ക്ക് നിങ്ങള്‍ ആരെ തിരഞ്ഞെടുക്കും. ജഡ്ഡുവിനെയോ, വിരാടിനെയോ എന്നായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യ ട്വിറ്ററിലൂടെ ക്രിക്കറ്റ് പ്രേമികളോട് ചോദിച്ചത്. മറുപടിയുമായി കോ‌ഹ്‌ലി തന്നെ എത്തി. 'എല്ലായിപ്പോഴും ജഡ്ഡു തന്നെ, ചർച്ച അവസാനിപ്പിയ്ക്കാം' എന്നായിരുന്നു ഇന്ത്യൻ നായകന്റെ മറുപടി. കോഹ്‌ലിയുടെ ഈ മറുപടി സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍