രാജ്യമൊട്ടാകെ ഒറ്റ കൂലി സംവിധാനം നടപ്പിലാക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ.പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായി ദരിദ്ര വിഭാഗങ്ങൾക്കായി ഒമ്പത് പദ്ധതികൾ നടപ്പിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
പുതിയ പദ്ധതിപ്രകാരം ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാത്തവരും താമസിക്കുന്ന സംസ്ഥാനങ്ങളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവരുമായ എല്ലാ തൊഴിലാളി കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യധാന്യം ഉറപ്പുവരുത്തും.കിലോ ധാന്യവും ഒരു കിലോ പയര്‍ വര്‍ഗങ്ങളും രണ്ട് മാസത്തേക്കായിരിക്കും നൽകുക. ഇതിന്റെ നടത്തിപ്പ് ചുമതല സംസ്ഥാനങ്ങൾക്കായിരിക്കുമെങ്കിലും മുഴുവൻ ചിലവും കേന്ദ്രം വഹിക്കും.
കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി മൂന്ന് പദ്ധതികളും കര്‍ഷകര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി രണ്ടു പദ്ധതികള്‍ വീതവും പ്രഖ്യാപിക്കും. 25 ലക്ഷം കിസാൻ ക്രഡിറ്റ് കാർഡുകൾ നൽകും.നാല് ലക്ഷം കോടിയുടെ വായ്പ കര്‍ഷകര്‍ക്ക് വിതരണം ചെയ്തയായി മന്ത്രി ചൂണ്ടിക്കാട്ടി.
അസംഘടിത മേഖലയിൽ അടക്കമുള്ള തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുമെന്നും രാജ്യത്ത് എവിടെനിന്നും റേഷന്‍ വാങ്ങാനാകുന്ന വിധത്തില്‍ പൂര്‍ണമായും റേഷന്‍ കാര്‍ഡ് പോര്‍ട്ടബിലിറ്റി നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.