പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു

ശ്രീനു എസ്
തിങ്കള്‍, 27 ജൂലൈ 2020 (08:46 IST)
തിരുവനന്തപുരം പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇഞ്ചിവിള പരിശോധന കേന്ദ്രത്തില്‍ ഡ്യൂട്ടിയിലായിരുന്നു ഇദ്ദേഹം. ഇതേത്തുടര്‍ന്ന് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ വന്ന ഒന്‍പത് പൊലീസുകാരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. ജൂലൈ 24 ന് സ്രവ പരിശോധന നടത്തിയതിനു ശേഷം ഇന്ന് രാവിലെയാണ് ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്.
 
ഇദ്ദേഹത്തെ ശ്രീകൃഷ്ണ കോളേജ് ഓഫ് ഫാര്‍മസിയിലെ സി എഫ് എല്‍ ടി സിയിലേക്ക് മാറ്റി. രണ്ടാഴ്ച മുന്‍പാണ് പൂന്തുറയില്‍ ജൂനിയര്‍ എസ് ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article