കെ എസ് ആർ ടി സി എംഡി തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. 'കെ എസ് ആർ ടി സി സ്വന്തം സ്വത്താണെന്നാണ് തച്ചങ്കരിയുടെ വിചാരം. ഇന്ന് വന്ന് നാളെ പോകുന്നവനാണ് എംഡി, വന്ന വഴി മറക്കരുത്'- പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ സംസാരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രൻ.
തച്ചങ്കരിയുടെ പല നടപടികളും കമ്മീഷന്‍ തട്ടിയെടുക്കുന്നതിന് വേണ്ടിയാണ്. പലയിടങ്ങളിലും മുങ്ങി പൊങ്ങിയാണ് തച്ചങ്കരി കെഎസ്ആര്‍ടിസിയില്‍ എത്തിപ്പെട്ടതെന്നും പന്ന്യൻ പറഞ്ഞു.