വിപ്ലവ പത്രം മാണിയുടെ വക്കീലായി പ്രവര്‍ത്തിക്കുന്നുവെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Webdunia
വെള്ളി, 14 നവം‌ബര്‍ 2014 (14:07 IST)
സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.മുസ്ളീം ലീഗോ ഉള്ള ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടാകില്ല. വിഴുപ്പുഭാണ്ഡവും ചുമന്ന് ആരും ഈ കളത്തിലേക്കു വരേണ്ട പന്ന്യ രവീന്ദ്രന്‍ പറഞ്ഞു.

സിപിഐ ഇല്ലാതെ ഒരു ഇടത് മുന്നണി ഉണ്ടാകില്ലെന്നും സിപിഐ പറഞ്ഞ വാക്കില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പന്ന്യന്‍ പറഞ്ഞു. പാര്‍ട്ടി പത്രങ്ങളിലെ പത്രാധിപന്മാര്‍ കെ എം മാണിയുടെ അഭിഭാഷകരാകാന്‍  ശ്രമിക്കുകയാണ് പന്ന്യന്‍ കൂട്ടിചേര്‍ത്തു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.