പാമോലിന്‍ കേസ്: ഏത് ഏജന്‍സി അന്വേഷിച്ചാലും നേരിടുമെന്ന് ഉമ്മന്‍ചാണ്ടി

Webdunia
തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (15:21 IST)
പാമോലിന്‍ കേസ് ഏത് ഏജന്‍സി അന്വേഷിച്ചാലും നേരിടാന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇ കെ നായനാരുടെയും വി എസ് അച്യുതാനന്ദന്‍െറയും പൊലീസ് അന്വേഷിച്ചിട്ട് തന്നെ പ്രതിയായി ഉള്‍പ്പെടുത്തിയിട്ടില്ല. സാക്ഷിയാക്കി മൊഴി രേഖപ്പെടുത്തുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
തന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്ന് ഹൈകോടതി വിധിച്ചതിന് ശേഷമാണ് കേസ് പിന്‍വലിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ കീഴിലുള്ള പൊലീസ് അന്വേഷിച്ചാല്‍ എങ്ങനെ സത്യം പുറത്തുവരും എന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.