കോളിളക്കം സൃഷ്ടിച്ച പാമോലിന്‍ കേസിലെ ഹൈക്കോടതിവിധി തനിക്കും സര്‍ക്കാരിനും തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും. കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയാണ് ഹൈക്കോടതി നിലവില്‍ തള്ളിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പാമോലിന്‍ കേസ് സംബന്ധിച്ച ഹൈക്കോടതിവിധി യാതൊരു തരത്തിലും സര്‍ക്കാരിന് തിരിച്ചടിയാകില്ല. ഹൈക്കോടതി തള്ളിയിത് കേസ് പിന്‍ വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
നേരത്തെ യുഡിഎഫ്. സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്ന വേളയിലാണ് പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന അഭിപ്രായമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വിഎസ് സര്‍ക്കാര്‍ അതിനെതിരായ നിലപാടെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രവാസിഭാരതീയ സമ്മേളനത്തിന് എത്തിയ അദ്ദേഹം പാമോലിന്‍ കേസിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കേസില്‍ ആരോപിതനായ നിയുക്ത ചീഫ് സെക്രട്ടറി ജിജിതോംസണും ഗാന്ധിനഗറില്‍ എത്തിയിരുന്നു. നോര്‍ക്ക മുന്‍ സെക്രട്ടറിയെന്ന നിലയ്ക്കാണ് അദ്ദേഹം എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.