പള്‍സര്‍ സുനി പീഡനത്തിന് ഇരയാക്കിയത് ആറു നടിമാരെയോ?

Webdunia
ശനി, 22 ജൂലൈ 2017 (15:57 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി സിനിമാരംഗത്തുള്ള ആറ് നടികളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ആക്രമത്തിന് ഇരയായ നടിമാരില്‍ നിന്നും മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിക്കുന്നതിന് മുന്‍പ് പീഡനത്തിന് ഇരയായ ഒരു നടി മൊഴി നല്‍കാന്‍ സന്നദ്ധയായിട്ടുണ്ടെന്നാണ് വിവരം. 
 
2012ല്‍ പീഡിപ്പിക്കപ്പെട്ട കേസിലാണ് അന്യഭാഷ സിനിമകളില്‍ കൂടി തിളങ്ങിയിട്ടുള്ള ഈ നായിക മൊഴി നല്‍കാന്‍ എത്തുന്നത്. ഇതോടെ സുനിക്കെതിരെ മൊഴി നല്‍കുന്ന മൂന്നാമത്തെയാളായി നടി മാരും. വിവിധ ഭാഷകളിലായി അനേകം സിനിമകളില്‍ അഭിനയിച്ച നടി ഒരു അന്യഭാഷാ സിനിമയുടെ സെറ്റിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണത്തിനിരയായത്.
 
ഈ സംഭവത്തില്‍ നടിയോട് കൊച്ചിയില്‍ എത്തി മൊഴി നല്‍കാന്‍ ഐജി ദിനേന്ദ്ര കശ്യപ് ഒരുമാസം മുന്‍പ് ആവശ്യപ്പെട്ടിരുന്നെങ്കിലും നടി മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ലെന്നാണ് വിവരം. ഈ സംഭവത്തിനു ശേഷം  നടി സിനിമയില്‍  നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്നിരുന്നു.
Next Article