ആൾമാറാട്ടം നടത്തി പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

എ കെ ജെ അയ്യർ
ബുധന്‍, 9 ഒക്‌ടോബര്‍ 2024 (18:51 IST)
പാലക്കാട് : ആൾമാറാട്ടം നടത്തി നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിലായി. മലമ്പുഴ കടുക്കാംകുന്നം ഉപ്പുപൊറ്റ സ്വദേശി അംബിക (39) ആണ് മലമ്പുഴ പോലീസിൻ്റെ പിടിയിലായത്.
 
കൊടുവായൂരിൽ നിന്ന് യൂണിഫോം സാരി വാങ്ങി സ്വകാര്യ കോളേജുകൾക്ക് നൽകി ലാഭമുണ്ടാക്കാമെന്നു പറഞ്ഞു ആൾമാറാട്ടം നടത്തി കടുക്കാംകുന്നം സ്വദേശി തസ്ലീമയിൽ നിന്ന് 8.62  ലക്ഷമാണ് ഇവർ തട്ടിയെടുത്തത്.
 
സമാനമായ രീതിയിൽ കാറ്ററിംഗ് നടത്തി ലാഭമുണ്ടാക്കാം എന്നു വിശ്വസിപ്പിച്ച് കുക്കാം കുന്നം സ്വദേശി ചന്ദ്രികയിൽ നിന്ന് അംബിക 11 ലക്ഷവും തട്ടിയെടുത്തു.
 
ഇവർക്കെതിരെ സമാനസ്വഭാവമുള്ള കേസുകൾ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നാണ് പോലീസ് അറിയിച്ചത്. മലമ്പുഴ പോലീസിൽ ഇത്തരത്തിൽ മൂന്ന് കേസുകളുണ്ടെന്ന് ഇൻസ്പക്ടർ സുജിത് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article