വയലിൽ മാലിന്യം തള്ളിയ സംഭവം: യുവതിയിൽ നിന്ന് 50000 രൂപാ പിഴ ഈടാക്കി

എ കെ ജെ അയ്യർ
ബുധന്‍, 9 ഒക്‌ടോബര്‍ 2024 (18:30 IST)
കോഴിക്കോട് : വയലിൽ മാലിന്യം തള്ളിയ സംഭവത്തിൽ യുവതിയിൽ നിന്ന് 50000 രൂപ പിഴ ഈടാക്കി. തിക്കോടി പള്ളിക്കരയിൽ പ്രാർത്ഥന എന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രേണുക എന്ന യുവതിയിൽ നിന്നാണ് പഞ്ചായത്ത് അധികൃതർ പിഴ ഈടാക്കിയത്.
 
തിക്കോടിയിലെ പുറക്കാട് പാറോളിനട വയലിനടുത്താണ് ആറു ചാക്കുകളിലായി രാസവസ്തുക്കൾ ഉൾപ്പെടെയുള്ള മാലിന്യം കണ്ടെത്തിയത്. നാട്ടുകാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് ഉൾപ്പെടെയുള്ളവർ ചാക്കു കെട്ടുകളിൽ നടത്തിയ പരിശോധനയിൽ രേണുകയാണ് മാലിന്യം കൊണ്ടിട്ടത് എന്നു കണ്ടെത്തിയാണ് പിഴ ചുമത്തിയതും തുടർന്ന് മാലിന്യ ചാക്കുകൾ ഇവരെക്കൊണ്ടു തന്നെ നീക്കാൻ നടപടി എടുക്കുകയും ചെയ്തു

അനുബന്ധ വാര്‍ത്തകള്‍

Next Article