മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

ശ്രീനു എസ്
തിങ്കള്‍, 20 ജൂലൈ 2020 (13:57 IST)
മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. പാലക്കാട് മരുതറോഡ് ഇരട്ടയാല്‍ ശങ്കരച്ചന്‍ കാടില്‍ വാടകയ്ക്ക് താമസിക്കുന്ന ഷിബു-ശരണ്യ ദമ്പതികളുടെ 14ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനു പാലുകൊടുത്ത ശേഷം കുളിക്കാന്‍ പോയ ശരണ്യ തിരിച്ചുവരുമ്പോള്‍ കുഞ്ഞിന് അനക്കമില്ലെന്ന് കാണുകയായിരുന്നു.
 
ഇതേത്തുടര്‍ന്ന് ഉടന്‍ കുഞ്ഞിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി കസബ പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article