തലസ്ഥാനത്ത് കൊവിഡ് ബാധിച്ചവരില്‍ 90.17 ശതമാനം പേരും രോഗികളായത് സമ്പര്‍ക്കത്തിലൂടെ

ശ്രീനു എസ്

തിങ്കള്‍, 20 ജൂലൈ 2020 (12:29 IST)
തലസ്ഥാനത്ത് കൊവിഡ് ബാധിച്ചവരില്‍ 90.17 ശതമാനം പേരും രോഗികളായത് സമ്പര്‍ക്കത്തിലൂടെ. കഴിഞ്ഞ ഒരാഴ്ചക്കിടയിലുള്ളതാണ് ഈ കണക്ക്. 1404 പേര്‍ക്കാണ് കഴിഞ്ഞാഴ്ച രോഗം വന്നത്. ഇതില്‍ 1266 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. തീരദേശങ്ങളിലായിരുന്നു ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായത്. 
 
കഴിഞ്ഞ 16നായിരുന്നു ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അന്ന് രോഗം സ്ഥിരീകരിച്ച 339 പേരില്‍ 301 പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെയായിരുന്നു. അതേസമയം ഇന്നലെ 222പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 203പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗം വന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍