അസമിലെ പ്രളയക്കെടുതിയില്‍ മരണം 107 ആയി

ശ്രീനു എസ്

തിങ്കള്‍, 20 ജൂലൈ 2020 (11:50 IST)
അസമിലുണ്ടായ പ്രളയക്കെടുതിയില്‍ 107പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 36ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചതായാണ് കണക്ക്. 26 ജില്ലകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനേവാളിനെ സ്ഥിതിഗതികള്‍ ചോദിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ടു.
 
അസമില്‍ 287 ദുരിതാശ്വാസ ക്യാമ്പുകളിലായി 47023പേര്‍ ഉണ്ട്. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ വിവിധ ഇടങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കാസിരംഗ ദേശീയോദ്യാനത്തിലെ വന്യസമ്പത്തിന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍