തനിക്ക് മാത്രം ചുമതലകള്‍ തന്നില്ല; പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 10 ഡിസം‌ബര്‍ 2024 (17:16 IST)
Chandy Oommen
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് മാത്രം ചുമതലകള്‍ നല്‍കിയില്ലെന്ന് ചാണ്ടി ഉമ്മന്‍. പ്രചരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. നേതൃത്വം എല്ലാവരെയും ഒന്നിച്ചുനിര്‍ത്തി മുന്നോട്ടു കൊണ്ടുപോകണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഇപ്പോഴാണ് ചാണ്ടി ഉമ്മന്‍ തന്റെ അതൃപ്തി പരസ്യമാക്കിയത്. എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കിയിട്ടും തനിക്ക് തന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
 
അന്ന് പറയണ്ടെന്ന് കരുതിയതാണെന്നും ഇപ്പോഴും കൂടുതല്‍ കാര്യങ്ങള്‍ ഒന്നും പറയുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതേസമയം പാര്‍ട്ടി പുനഃസംഘടനയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കണമെന്നും നേതൃത്വം എല്ലാവരെയും ചേര്‍ത്ത് പിടിച്ചു കൊണ്ടു പോകണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article