പാലക്കാട് നഗരസഭാ കൌണ്‍സിലര്‍ തൂങ്ങിമരിച്ച നിലയില്‍

Webdunia
വ്യാഴം, 12 മെയ് 2016 (15:24 IST)
പാലക്കാട് നഗരസഭാ കൌണ്‍സിലര്‍ പ്രിയാ ശിവഗിരിയെ (35) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നഗരസഭയിലെ നാല്‍പ്പത്തിയെട്ടാം വാര്‍ഡ് കൌണ്‍സിലറായ ഇവര്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയായിരുന്നു ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചതെന്നാണു റിപ്പോര്‍ട്ട്.
 
രാവിലെ ക്ഷേത്രദര്‍ശനവും അന്നദാനവും നടത്തിയ ശേഷം വീട്ടിലെത്തിയ പ്രിയയെ പിന്നീട് കിടപ്പുമുറിയിലെ ഫാനില്‍ ഷാള്‍ കുരുക്കി തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്‍റ് ശിവഗിരിയാണ് പ്രിയയുടെ ഭര്‍ത്താവ്. 
 
മരണകാരണം വ്യക്തമല്ല. മൃതദേഹം ഇന്‍ക്വിസ്റ്റ് നടത്തിയ ശേഷമേ മരണ കാരണം പറയാന്‍ കഴിയൂ എന്നാണു പൊലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല
Next Article