ലൈംഗിക ആരോപണത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ പി കെ ശശിയുടെ മൊഴിയെടുത്തു

Webdunia
ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (16:38 IST)
ഷൊർണൂർ എം എൽ എ പി കെ ശശിക്കെതിരായി ഡി വൈ എഫ് ഐ അംഗം നൽകിയ ലൈംഗിക ആരോപണ കേസിൽ പാർട്ടി അന്വേഷണ കമ്മീഷൻ ആരോപണ വിധേയനായ പി കെ ശശി എം എൽ എയുടെ മൊഴിയെടുത്തു. ബുധനാഴ്ച ഉച്ചക്ക് എ കെ ജി സെന്ററിൽ വച്ചാണ് അന്വേഷണ കമ്മീഷൻ മൊഴിയെടുത്തത്.
 
യുവതി സി പി എം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്ക് നൽകിയ പരാതി അന്വേഷിക്കുന്നതിനായി എ കെ ബാലനെയും കേന്ദ്ര കമ്മറ്റിയംഗം പി കെ ശ്രീമതിയെയും നേരത്തെ സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് ചുമതലപ്പെടുത്തിയിരുന്നു. പരാതികാരിയുടെ മൊഴി ഫോൺ വഴിയും നേരിട്ടും കമ്മിഷൻ രേഖപ്പെടുത്തിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article