മമ്മൂട്ടിയും മോഹൻലാലും നന്നായിക്കോട്ടെയെന്ന് കരുതി ഒരു സിനിമയ്ക്കും ടിക്കറ്റെടുത്തിട്ടില്ല: രമേഷ് പിഷാരടി

Webdunia
ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (16:33 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരങ്ങിലൊരാളാണ് രമേഷ് പിഷാരടി. ജയറാമിനെ നായകനാക്കിയൊരുക്കിയ രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണതത്തയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. 
 
മമ്മൂട്ടിയെ നായകനാക്കി പിഷാരടി സിനിമയൊരുക്കുന്നുവെന്ന തരത്തില്‍ ഒരിടയ്ക്ക് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. നിജസ്ഥിതി വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്തെത്തിയതോടെയാണ് ആ പ്രചാരണം അവസാനിച്ചത്. ഇപ്പോഴിതാ, ഒരു സാധാരണ പ്രേക്ഷകന്റെ ഭാഗത്ത് നിന്നും ചിന്തിക്കുമ്പോൾ നല്ല സിനിമയാണെങ്കിൽ മാത്രമേ അവർ പടത്തിന് കയറുകയുള്ളുവെന്ന് രമേഷ് പിഷാരടി പറയുന്നു.
 
പ്രേക്ഷകരാണ് കലാകാരന്‍മാരെ വളര്‍ത്തുന്നത്. ഇന്നുവരെയുള്ള ജീവിതത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും നന്നാവട്ടെയെന്ന് വിചാരിച്ച് ഒരു സിനിമയ്ക്കും കയറിയിട്ടില്ല. രണ്ടര മണിക്കൂര്‍ എന്റര്‍ടൈനറാവുമെന്നുറപ്പുണ്ടെങ്കിലേ താന്‍ സിനിമ കാണൂവെന്ന് പിഷാരടി പറയുന്നു. 
 
മമ്മൂട്ടിയും മോഹന്‍ലാലും ഉള്ളത് കൊണ്ട് മാത്രം ഒരു സിനിമയ്ക്കും താന്‍ ടിക്കറ്റെടുത്തിട്ടില്ല. താരങ്ങളും കുടുംബവും രക്ഷപ്പെടട്ടെയെന്ന് കരുതിയല്ല ഒരു പ്രേക്ഷകനും സിനിമയ്‌ക്കെത്തുന്നത്. അവരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയെടുക്കാനാണ് ശ്രമിക്കുന്നതെന്നും പിഷാരടി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article