സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു അവധിയെടുത്ത പി ജയരാജൻ വീണ്ടും സെക്രട്ടറിയുടെ ചുമതലയേറ്റു. ചികിൽസയ്ക്കായി 13നാണു ജയരാജനു പാർട്ടി അവധി അനുവദിച്ചത്. പന്ത്രണ്ടോടെ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്മാരകമന്ദിരത്തിലെത്തിയാണ് പി ജയരാജന്‍ സെക്രട്ടറിയുടെ ചുമതലയേറ്റത്. തുടര്‍ന്ന് ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലും പങ്കെടുത്തു.
ഹൃദ്രോഗബാധയെത്തുടർന്നു ആൻജിയോപ്ലാസ്റ്റിക്കു വിധേയനായ ജയരാജൻ പരിയാരം മെഡിക്കൽ കോളജിലും പിന്നീട് എകെജി ആശുപത്രിയിലും വിശ്രമത്തിലായിരുന്നു. ഇന്ന് പതിനൊന്നോടെയാണ് ആശുപത്രി വിട്ടത്. തന്റെ ചിക്തിത്സപോലും രാഷ്ട്രീയ പ്രശ്നമാക്കി മാറ്റാനാണ് ചിലര്‍ ശ്രമിച്ചതെന്ന് പി ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു.അതേ സമയം കതിരൂർ മനോജ് വധക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു ജയരാജൻ പ്രതികരിച്ചില്ല.