കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സംസ്ഥാനത്ത് 41 പേര്‍ അറസ്റ്റില്‍

ശ്രീനു എസ്
തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (12:59 IST)
സംസ്ഥാനത്ത് കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച 41 പേര്‍ അറസ്റ്റിലായി. ഓപ്പറേഷന്‍ പി ഹണ്ടിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സമൂഹ മാധ്യമങ്ങള്‍ വഴി കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരാണ് അറസ്റ്റിലായത്.
 
കോട്ടയം ജില്ലയില്‍ 20 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നാലുപേര്‍ അറസ്റ്റിലുമായി. എറണാകുളത്ത് ആറുപേരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കുറച്ചുമാസങ്ങളായി കേരളാ പൊലീസും സൈബര്‍ ഡോമും സംയുക്തമായി നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി ഹണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article