കെ പി സി സി പ്രസിഡന്റ് നിയമനം​: ഹൈക്കമാൻഡ്​ തീരുമാനം അംഗീകരിക്കുന്നുവെന്ന് ഉമ്മൻചാണ്ടി

Webdunia
ഞായര്‍, 26 മാര്‍ച്ച് 2017 (11:05 IST)
കെ പി സി സി പ്രസിഡന്റ് നിയമനത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം താന്‍ അംഗീകരിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി. താത്കാലിക ചുമതലയാണോ എം എം ഹസന്റേതെന്ന കാര്യം ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടത്. കോൺഗ്രസിനെ ഒന്നിച്ചു കൊണ്ടുപോവുക എന്ന വലിയ ദൗത്യമാണ് കെ പി സി സി പ്രസിഡന്റിനുള്ളതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. 
 
അതേസമയം, താഴെ തട്ടിൽതന്നെ പാർട്ടിയെ ഐക്യപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും പ്രഥമ പരിഗണനനൽകുമെന്ന് നിയുക്ത കെ പി സി സി പ്രസിഡൻറ് എം എം ഹസൻ അറിയിച്ചു. ഇന്ന് രാവിലെയാണ് ഇന്ദിരാഭവനിൽ വി എം സുധീരനിൽ നിന്ന് എം എം ഹസൻ കെ പി സി സി പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കുക.
Next Article