ഇന്നത്തെ കോടതി വിധിയിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയം പാളിപ്പോയതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. സര്‍ക്കാരിന്‍റെ മദ്യനയം കോടതി വിധിയിലൂടെ പരാജയപ്പെട്ടിരിക്കുകയാണ്. മദ്യ വര്‍ജ്ജനമല്ലാതെ മദ്യനിരോധം കേരളത്തില്‍ പ്രായോഗികമല്ലെന്നും വിഎസ് അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.