ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പരാജയം; തിരുവഞ്ചൂരിനെയോ സതീശനെയോ മുരളീധരനെയോ പ്രതിപക്ഷ നേതാവാക്കണം- നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെകെ രാമചന്ദ്രൻ

Webdunia
ചൊവ്വ, 24 മെയ് 2016 (16:08 IST)
ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കുറ്റപ്പെടുത്തി കെപിസിസി നിർവാഹക സമിതിയംഗം കെകെ രാമചന്ദ്രൻ രംഗത്ത്. പ്രതിപക്ഷസ്ഥാനത്തിന്റെ കാര്യത്തില്‍ ഇത്തവണ പൊളിച്ചെഴുത്ത് ആവശ്യമാണ്. കോൺഗ്രസിന്റെ ഭാവിക്കു വേണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ, വിഡി സതീശൻ, കെ മുരളീധരൻ എന്നിവരിൽ ആരെയേലും ഒരാളെ പ്രതിപക്ഷ നേതാവാക്കിയേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവകാന്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ വടംവലി നടക്കുകയാണ്. മുതിര്‍ന്ന നേതാക്കളായ ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നേതൃത്വത്തിൽ കോൺഗ്രസ് നേരിട്ട എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും വേണ്ട നേട്ടം ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും കെകെ രാമചന്ദ്രൻ പറഞ്ഞു.

ഭരണം നഷ്‌ടമായ ശേഷം പ്രതിപക്ഷ നേതൃപദവിക്കു വേണ്ടി ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഏറ്റുമുട്ടുകയാണ്. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നിശ്ചയിച്ച വ്യക്തികള്‍ക്കു പോലും തെരഞ്ഞെടുപ്പില്‍ അവസരം ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ തിരുവഞ്ചൂര്‍, സതീശന്‍, മുരളീധരന്‍ എന്നിവരില്‍ ആരെയേലും ഒരാളെ പ്രതിപക്ഷ നേതാവാക്കണം. നിലവിലെ സാഹചര്യങ്ങള്‍  ചൂണ്ടിക്കാട്ടി കോൺഗ്രസ് ഹൈക്കമാൻഡിനും ദേശീയ അധ്യക്ഷയ്ക്കും കത്തു നൽകിയെന്നും കെകെ രാമചന്ദ്രൻ വ്യക്തമാക്കി.  
Next Article